കിങ്ങ്ഡം ഓഫ് തായ്ലാന്റ് ചുരുക്കത്തിൽ തായ്ലാന്റ് തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ്. കിഴക്ക് ലാവോസ്, കംബോഡിയ, തെക്ക് തായ്ലാന്റ് ഉൾക്കടൽ, മലേഷ്യ, പടിഞ്ഞാറ് ആൻഡമാൻ കടൽ, മ്യാന്മാർ എന്നിവയാണ് തായ്ലാന്റിന്റെ അതിരുകൾ. തായ്ലാന്റിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബാങ്കോക്ക് ആണ്. ഈ രാജ്യം പണ്ട് സയാം എന്ന പേരിലും അറിയപ്പെട്ടിരുന്നു.
തലസ്ഥാനം and largest city: ബാങ്കോക്ക്¹
ഔദ്യോഗിക ഭാഷകൾ: Thai
Official scripts: Thai alphabet
നിവാസികളുടെ പേര്: Thai
ഭരണസമ്പ്രദായം: ജനാധിപത്യ പാർലിമെന്ററി വ്യവസ്ഥ and Constitutional monarchy